LOADING

Type to search

-LATEST NEWS- Christian News

പാസ്‌റ്റർ കെ .ജെ മാത്യുവിന് ഡോക്ടറേറ്റ്

gospel Dec 08

പുനലൂർ : അസംബ്ലീസ് ഓഫ് ഗോഡ് സീനിയർ ശുശ്രൂഷകനും ബഥേൽ ബൈബിൾ കോളേജ് മുൻ പ്രിൻസിപ്പാളും സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ സെക്രട്ടറിയുമായ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ കെ ജെ മാത്യു സെറാമ്പൂർ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടർ ഓഫ് മിനിസ്ട്രി (D. Min) കോഴ്സ് പൂർത്തീകരിച്ചു.

 

സഭാ ചരിത്രത്തോടുള്ള ബന്ധത്തിൽ “നവ പെന്തക്കോസ്ത് സമൂഹങ്ങൾക്കുള്ള വളർച്ചയിൽ അല്മായർക്കുള്ള സ്ഥാനവും സംഭാവനയും കേരളത്തിലെ അസംബ്ലീസ് ഓഫ് ഗോഡ് സമൂഹത്തെ എങ്ങനെ ആഹ്വാനം ചെയ്യുന്നു” എന്ന വിഷയത്തെ അധികരിച്ചാണ് തന്റെ പ്രബന്ധം തയ്യാറാക്കിയിട്ടുള്ളത്. 2021 ഫെബ്രുവരിയിൽ സർവ്വകലാശാല ക്രമീകരിച്ചിരിക്കുന്ന കോൺവൊക്കേഷനിൽ വച്ചു ബിരുദം ലഭിക്കും.

 

ഇന്നത്തെ മാറിയ സാഹചര്യത്തിൽ അല്മായർക്ക് (വിശ്വാസ സമൂഹത്തിന്) സഭയുടെ വളർച്ചയിലും വികസനത്തിലും എന്തെല്ലാം പങ്കാളിത്തം വഹിക്കാൻ സാധിക്കുമെന്നതിനെക്കുറിച്ചുള്ള കൂലങ്കഷമായുള്ള പഠനം ഈ പ്രബന്ധത്തിൽ ഉൾപെടുത്തിയിട്ടുണ്ട് കേരളക്കരയിലെ അസംബ്ലീസ് ഓഫ് ഗോഡ് സമൂഹത്തിന്റെ സർവ്വോൻ മുഖമായ വളർച്ചക്കു വഴിമരുന്നിടത്തക്ക നിലയിലുള്ള കണ്ടെത്തലുകലും ആശയങ്ങളാലും സമ്പുഷ്ടമാണ് അദ്ദേഹത്തിന്റെ പ്രബന്ധം.

 

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ട്രഷറാർ ആയിരുന്ന *പരേതനായ പാസ്റ്റർ കെ.എം. ജോസഫിൻ്റെ* സീമന്തപുത്രനായി മലബാറിലെ പാഴ്സനേജിൽ ജനിച്ചു വളർന്ന പാസ്റ്റർ കെ.ജെ മാത്യു അക്കാലത്ത് പല പ്രതിസന്ധികളും കഷ്ടപ്പാടുകളും സഹിച്ചാണ് തന്റെ ബാല്യ-കൗമാര കാലം പൂർത്തിയാക്കിയത്.

സുവിശേഷവേലക്കായി സമർപ്പിച്ചനന്തരം പുനലൂർ ബെഥേൽ ബൈബിൾ കോളെജിൽ വൈദിക പഠനം ആരംഭിച്ചു.തുടർന്നു ബാംഗ്ലൂരിലുള്ള സതേൺ ഏഷ്യ ബൈബിൾ കോളെജ് (S.A.B.C), യുണൈറ്റഡ് തിയോളജിക്കൽ കോളേജ് (U.T.C) തുടങ്ങിയ ഉന്നത വേദശാസ്ത്രാഭ്യസന കേന്ദ്രങ്ങളിൽ നിന്നും B.D;M.Th (സഭാചരിത്രം) സെറാംപൂർ അംഗീകൃത ബിരുദങ്ങൾ നേടിയിട്ടുണ്ട്. കാലിക്കട്ട്, കേരള സർവ്വകലാശാലകളിൽ നിന്നും ആംഗല സാഹിത്യം, തത്വശാസ്ത്രം, ചരിത്രം തുടങ്ങിയവയിൽ ബിരുദാനന്തര ബിരുദങ്ങൾ (M.A) നേടിയിട്ടുണ്ട്.

സുവിശേഷ വേലയുടെ ആരംഭകാലത്ത് ഇന്ത്യാ എവരി ഹോം ക്രൂസേഡിലും (I.E.H.C), നേപ്പാളിലും ചില നാളുകൾ പ്രവർത്തിച്ചനന്തരം കോഴിക്കോട് ജില്ലയിൽ ഓഞ്ഞിൽ, തൃശൂർ ടൗൺ, എറണാകുളം ജില്ലയിലെ പാമ്പാക്കുട, തൃപ്പൂണിത്തുറ, ഇടുക്കി ജില്ലയിലെ പൂമാല എന്നീ അസംബ്ലീസ് ഓഫ് ഗോഡ് സഭകളിൽ ശുശ്രൂഷിച്ചു. സഭാ ശുശ്രൂഷയോടൊപ്പം കീഴില്ലം പെനിയേൽ ബൈബിൾ സെമിനാരിയിലും, പുത്തൻകുരിശ് ഗുഡ് ന്യൂസ് ഫോർ ഏഷ്യാ ബൈബിൾ കോളെജിലും വേദാദ്ധ്യപകനായി പ്രവർത്തിച്ചു.

1990-ൽ പുനലൂർ ബെഥേൽ ബൈബിൾ കോളേജിൽ അധ്യാപന ശുശ്രൂഷ ആരംഭിച്ചു. 1996-ൽ മലയാളം കൗൺസിൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 2003 അസിസ്റ്റൻ്റ് സൂപ്രണ്ടായി ചുമതലയേറ്റു.

ബെഥേൽ ബൈബിൾ കോളേജിനോടുള്ള ബന്ധത്തിൽ H.M.C ഡയറക്ടർ, കോളേജ് രജിസ്ട്രാർ, വൈസ് പ്രിൻസിപ്പാൾ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചനന്തരം 2014 മുതൽ 2018 വരെ ബെഥേലിൻ്റെ പ്രിൻസിപ്പാളായി പ്രവർത്തിച്ചു. 2017 മുതൽ സൗത്ത് ഇന്ത്യാ അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു വരുന്നു.

ഭാര്യ റോസമ്മ മാത്യു. മകൻ മാർട്ടിൻ ജോ മാത്യു കുടുബമായി ബഹറിനിലും മകൾ മെറിൽ കുടുംബമായി കാനഡയിലും ആയിരിക്കുന്നു.

Tags: