LOADING

Type to search

-LATEST NEWS- Kerala News

“സഭയിൽനിന്നും സമൂഹത്തിലേക്ക്” എന്ന സന്ദേശവുമായി കൂടുതൽ പ്രവർത്തനങ്ങളുമായി NTC സൗത്ത് ഇന്ത്യ

gospel May 16

പത്തനംതിട്ട : ആഗോള വ്യാപകമായി മനുഷ്യരെ ഭീതിയിൽ ആക്കിയ കോവിഡ് 19 എന്ന മഹാവിപത്തിൽ ലോകം മുഴുവൻ വിറങ്ങലിച്ച് നിൽക്കുമ്പോൾ ന്യൂ ടെസ്റ്റമെൻ്റ് ചർച്ച് ഓഫ് ഇന്ത്യ കേരള സ്റ്റേറ്റിൻ്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ ദൈവ ദാസൻമാർക്കും, ദൈവമക്കൾക്കും ഭക്ഷ്യ ധ്യാന്യകിറ്റുകൾ വിതരണം ചെയ്തു.

ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണോത്ഘാടനം ബഹുമാനപ്പെട്ട പത്തനംതിട്ട ജില്ല ഡെപ്യൂട്ടി കളക്ടർ  ശ്രീ.സാബു M.S നിർവ്വഹിച്ചു.തുടർന്ന് വിവിധ സഭകളിലേക്ക് ഉള്ള കിറ്റുകൾ സ്ഥലം ശുശ്രൂഷകൻമാർക്ക് NTC ദൈവസഭയുടെ സൗത്ത് ഇന്ത്യ കോഡിനേറ്റർ ബ്രദർ ബിജോയ് V. P, പാസ്റ്റർ അൻവിൻ J. ജോർജ്, ബ്രദർ ജോബിൻ ജോർജ് എന്നിവരുടെ നേതൃത്വത്തിൽ കൈമാറി.

പ്രവർത്തനങ്ങൾക്ക് NTC കേരള സ്റ്റേറ്റ് പ്രസിഡൻ്റ്  Rev.DR.മാത്യു തോമസ്, NTC തമിഴ്നാട് സ്റ്റേറ്റ് പ്രസിഡൻ്റ്  Rev.ജയൻ ഡാനിയേൽ, പ്രോവിഷൻ ടിവി ഡയറക്ടർ ബ്രദർ ഫിലിപ്പ് തോമസ് എന്നിവർ സഹായഹസ്തവും ആയി എത്തിയത് കൂടുതൽ ആശ്വാസകരം ആയി.

അതൊടൊപ്പം തന്നെ NTC ദൈവസഭയുടെ പുത്രികസംഘടന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുവാൻ സ്വരൂപിച്ച തുക ബഹുമാനപ്പെട്ട പത്തനംതിട്ട ജില്ലാ കളക്ടർ ശ്രീ. P.B നൂഹിനു സഭയുടെ സൗത്ത് ഇന്ത്യ കോഡിനേറ്റർ ബ്രദർ. വി.പി ബിജോയ് 19/05/2020 ഉച്ചക്ക് 2: 00 pm ന് കൈമാറുകയും ചെയ്യും.

ഈ പ്രതിസന്ധിഘട്ടത്തിൽ ദൈവമക്കളെ ഓർക്കുവാനും, അവർക്ക് വേണ്ടസഹായം നൽകുവാനും, കൊവിഡ് 19 ഭീതിയിൽ വലയുന്ന ജനത്തിനായി സഹായം നൽകുവാനും നേതൃത്വം കാണിച്ച മഹാമനസ്കത അങ്ങേയറ്റം പ്രശംസനീയമായതാണ് എന്ന് ദൈവദാസമാർ അറിയിച്ചു.

“സഭയിൽനിന്നും സമൂഹത്തിലേക്ക്” എന്ന സന്ദേശവുമായി കൂടുതൽ പ്രവർത്തനങ്ങളുമായി മൂന്നാംഘട്ടം ഉടൻ ആരംഭിക്കുമെന്ന് NTC സൗത്ത് ഇന്ത്യ കോഡിനേറ്റർ അറിയിച്ചു.