റോബിൻസൺ ജോൺ (സണ്ണി – 63) നിത്യതയിൽ.

ഡാളസ്: റോബിൻസൺ ജോൺ (സണ്ണി-63) മാർച്ച് 9  – ന് രാവിലെ ഡാളസിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. പെട്ടെന്ന് ഉണ്ടായ ദേഹാസ്വസ്ഥ്യം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. സംസ്കാരം പിന്നീട് ഡാളസിൽ.
ഭോപ്പാൽ മുളംകാട്ടിൽ പരേതനായ എം.ഐ. ജോണിന്റേയും, സാറാമ്മ ജോണിന്റേയും മകനായി ജനിച്ച ഇദ്ദേഹം, ഭോപ്പാലിൽ ജീവിതത്തിന്റെ ആദ്യ നാളുകൾ ചിലവഴിച്ചു. ഭൗതിക ജോലിയോടുള്ള ഭാഗമായി 1976 മുതൽ 2008 വരെ ഖത്തറിൽ ആയിരുന്നു. ബാങ്കിംഗ് മേഖലയിൽ പ്രവർത്തിച്ചിരുന്ന ഇദ്ദേഹം കൊമേഴ്സ്യൽ ബാങ്ക് ഓഫ് ഖത്തറിന്റ സീനിയർ മാനേജർ ആയിരിക്കുമ്പോഴാണ് കുടുംബമായി 2008-ൽ ഡാളസിലേക്ക് കുടിയേറി പാർത്തത്. ഐ.പി.സി. ഹെബ്രോനിൽ ആരാധിച്ചു വന്ന ഇദ്ദേഹം സഭയുടെ സണ്ടേസ്കൂൾ പ്രിൻസിപ്പാൾ ആയും, മിഷൻ ഡിപ്പാർട്ട്മെന്റ് കോർഡിനറ്ററായും സേവനം ചെയ്തിട്ടുണ്ട്. പുന്നവേലി സ്വദേശി കനകം ആണ് ഭാര്യ. ഹ്യൂസ്റ്റണിൽ താമസിക്കുന്ന എഡ്‌വേർഡ് ജോൺ ഏക സഹോദരൻ ആണ്.
മക്കൾ: ജൂന, ഡോ. ജോയൽ റോബിൻസൺ
മരുമകൻ: റോമി തോമസ്.
വാർത്ത : സാം മാത്യു ഡാളസ്