LOADING

Type to search

Charama Vartha

റിബെക്കാ മാത്യു (80) ഒക്‌ലഹോമയിൽ നിര്യാതയായി

gospel Jul 06

ഒക്കലഹോമ: ഐ പി സി കണിയമ്പാറ ശുശ്രൂഷകൻ ആഞ്ഞിലിത്താനം പൂവക്കാലയിൽ എബനേസർ വില്ലയിൽ പാസ്റ്റർ പി. ജെ. മാത്യുവിന്റെ (ഐ പി സി  മുൻ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോണിന്റെ ജേഷ്ഠ സഹോദരൻ) സഹധർമണിയും ഓമല്ലൂർ കൈതവീട്ടിൽ തെക്കേതിൽ പരേതനായ കെ കെ തോമസിന്റെ മകളുമായ റിബെക്കാ മാത്യു (ബാവ -80) ഒകലഹൊമയിൽ  വെച്ച് താൻ പ്രിയം വെച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

മക്കൾ : ജോൺസൺ  മാത്യു ( ബോബി-OK), ബാബ്‍സി (NJ), ബെറ്റി (കാനഡ) മരുമക്കൾ : ഫെബി മാത്യു, ജോസഫ് പാലമറ്റം , സാം ജോർജ്. കൊച്ചുമക്കൾ ജോയാന , രൂത്ത് , ക്രിസ്റ്റഫർ, ജെയ്‌സി, ജോസി, ജൊഹാൻ, ജെയ്‌സൺ, സ്‌റ്റെയ്‌സി.

സംസ്‌കാരം ജൂലൈ 9,10 തീയതികളിൽ ഒക്കലഹോമ ഐ പി സി  ഹെബ്രോൻ സഭയുടെ ചുമതലയിൽ നടത്തപ്പെടുന്നതാണ്. വെള്ളിയാഴ്ച വൈകിട്ടു 6  നും, ശനിയാഴ്ച രാവിലെ 9 30 നും www.hebronok.org ൽ ലൈവ് സ്ട്രീം ഉണ്ടായിരിക്കുന്നതാണ്.

വാർത്ത: നിബു വെള്ളവന്താനം

Tags:

You Might also Like