രാഷ്ട്രത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുവാനും, ദൈവത്തില്‍ ആശ്രയിക്കുവാനും ആഹ്വാവുമായി അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്.

ടെക്സാസ്,ഡാളസ് : വെല്ലുവിളികള്‍ നിറഞ്ഞ ഈ സമയത്ത് രാഷ്ട്രത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുവാനും, ദൈവത്തില്‍ ആശ്രയിക്കുവാനും ആഹ്വാവുമായി അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്. ഇക്കഴിഞ്ഞ ഞായറാഴ്ച ടെക്സാസിലെ ഡാളസിലുള്ള ഫസ്റ്റ് ബാപ്റ്റിസ്റ്റ് മെഗാ ചര്‍ച്ച് സംഘടിപ്പിച്ച ‘ഫ്രീഡം സണ്‍ഡേ’യില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് അമേരിക്ക നേരിടുന്ന പ്രതിസന്ധിക്കുള്ള പരിഹാരം പ്രാര്‍ത്ഥനയും ഉപവാസവുമാണെന്ന് പെന്‍സ് തുറന്നു പറഞ്ഞു. എബ്രഹാം ലിങ്കണ്‍, മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് അടക്കമുള്ള പ്രമുഖരുടെ പ്രശസ്തമായ വാക്യങ്ങളെ പരാമര്‍ശിച്ചു കൊണ്ടായിരുന്നു പെന്‍സിന്റെ സന്ദേശം. അമേരിക്കന്‍ ജനതയുടെ ദൈവ വിശ്വാസം വരും തലമുറക്ക് വേണ്ടി ഒരു നല്ല രാഷ്ട്രത്തെ പടുത്തുയര്‍ത്തുമെന്ന് പെന്‍സ് പറഞ്ഞു.
ഉപവാസത്തിലൂടെ നമ്മുടെ രാഷ്ട്രത്തിന്റെ ആരോഗ്യം വീണ്ടെടുക്കുവാന്‍ കഴിയുമെന്നാണ് എന്റെ പ്രതീക്ഷ. തന്റെ സന്ദേശത്തില്‍ വിശുദ്ധ ഗ്രന്ഥത്തിലെ പ്രതീക്ഷാനിര്‍ഭരമായ വാക്യങ്ങളും പെന്‍സ് സ്മരിച്ചു. “ഒന്നിനെക്കുറിച്ചും വ്യാകുലപ്പെടരുത് . പ്രാര്‍ത്ഥനയിലൂടെയും സ്തോസ്ത്രത്തോടും നിങ്ങളുടെ യാചനകള്‍ ദൈവസന്നിധിയില്‍ അര്‍പ്പിക്കുവിന്‍. ദൈവത്തിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും യേശുക്രിസ്‌തുവില്‍ കാത്തുകൊള്ളും” (ഫിലിപ്പി 4 : 6-7) എന്ന വാക്യമാണ് അദ്ദേഹം ഉദ്ധരിച്ചത്.
ഗവര്‍ണര്‍ ഗ്രെഗ് അബ്ബോട്ടിനോടൊപ്പം കൊറോണ വൈറസിന്റെ പകര്‍ച്ച സംബന്ധിച്ച് പ്രാദേശിക ആശുപത്രിയില്‍ വിളിച്ചുചേര്‍ത്ത ഒരു വാര്‍ത്ത സമ്മേളനത്തിലും പ്രാര്‍ത്ഥനയുടെയും ത്യാഗത്തിന്റെയും ആവശ്യകതയെ കുറിച്ച് സംസാരിച്ചിരിന്നു. ആഴമേറിയ ക്രൈസ്തവ വിശ്വാസത്തിന് ഉടമയാണ് മൈക്ക് പെന്‍സ്. പൊതുവേദികളിലെ തന്റെ പ്രസംഗങ്ങളില്‍ ക്രൈസ്തവ വിശ്വാസത്തെ കുറിച്ചും വിശുദ്ധ ബൈബിളിനെ കുറിച്ചും പ്രസ്താവിക്കുന്നതില്‍ യാതൊരു മടിയും കാണിക്കാത്ത വ്യക്തി കൂടിയാണ് അദ്ദേഹം. പീഡിത ക്രൈസ്തവര്‍ക്ക് വേണ്ടിയും ഗര്‍ഭഛിദ്രം, സ്വവര്‍ഗ്ഗ വിവാഹം തുടങ്ങിയ തിന്‍മകള്‍ക്ക് എതിരെയും അദ്ദേഹം നേരത്തെ പരസ്യ പ്രസ്താവന നടത്തിയിരിന്നു.