
പാസ്റ്റർ തങ്കച്ചൻ മത്തായി (61) നിത്യതയിൽ
gospel
Apr 18
നോർത്ത് കരോളിന: അടൂർ തുവയൂർ കിണറുവിള കുടുംബാംഗം പാസ്റ്റർ തങ്കച്ചൻ മത്തായി (61) ഏപ്രിൽ 17 നു ശനിയാഴ്ച നിത്യതയിൽ ചേർക്കപ്പെട്ടു.കുടുംബമായി നോർത്ത് കരോളിനയിൽ താമസമാക്കിയിരുന്ന ഇദ്ദേഹം ഏപ്രിൽ 16 നു ഉണ്ടായ മസ്തിഷ്ക ആഘാതത്തെ തുടർന്ന് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആയിരുന്നു. അമേരിക്കൻ മലയാളി പെന്തക്കോസ്ത് സഭകളുടെ വിവിധ കോൺഫ്രൻസുകളിൽ സജീവ സാന്നിദ്ധ്യം ആയിരുന്നു. സംസ്കാരം പിന്നീട്.
ഭാര്യ: എൽസി (ജോളി) തങ്കച്ചൻ
മക്കൾ- ടിജി, ജോഷ്വ, ടിൻസി.
മരുമകൻ – ജോൺ.
കൊച്ചുമകൾ – ഏഡ്രിയേൽ ജോൺ.
വാർത്ത : പവർവിഷൻ യൂ സ് എ