LOADING

Type to search

Christian News Kerala News

ന്യൂ ടെസ്റ്റ്യുമെന്റ് ചര്‍ച്ച് ഓഫ് ഇന്ത്യ കേരള സ്റ്റേറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു.

gospel May 20
പത്തനംതിട്ട :   ബഹു.മുഖ്യമന്ത്രിയുടെ ആഹ്വാനപ്രകാരം കോവിഡ് 19 എന്ന മാരക വിപത്തിനെതിരെ പോരാടുവാൻ CMDRF ഫണ്ടിലേക്ക് സംഭാവനയുമായി ന്യൂ ടെസ്റ്റമെൻ്റ് ചർച്ച് ഓഫ് ഇന്ത്യ കേരള സ്റ്റേറ്റ് പുത്രികസംഘടനയും. സഭയിൽ നിന്നും സമൂഹത്തിലേക്ക് എന്ന സന്ദേശവുമായി ദുരിതം അനുഭവിക്കുന്ന ആളുകൾക്ക്  ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തതിനുശേഷം ടെസ്റ്റ്യുമെന്റ് ചര്‍ച്ച് ഓഫ് ഇന്ത്യ കേരള സ്റ്റേറ്റ്  പുത്രികാ സംഘടന സ്വരൂപിച്ച തുക പത്തനംതിട്ട  കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹിന് സംഘടനയുടെ സൗത്ത് ഇന്ത്യന്‍ കോ-ഓര്‍ഡിനേറ്റര്‍ വി.പി ബിജോയ്‌മോന്‍ തുക കൈമാറി. ഡി.എം ഡെപ്യൂട്ടി കളക്ടര്‍ എം.എസ് സാബു, പാസ്റ്റര്‍ അന്‍വിന്‍ ജെ. ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു. അടുത്ത ഘട്ടം ശുചീകരണപ്രവർത്തനത്തിന് മുൻഗണനകൊടുത്ത് സഭയുടെ ദൈവദാസൻമാരും ദൈവമക്കളും മുന്നിട്ടിറങ്ങുമെന്ന് നേതൃത്വം അറിയിച്ചു.
വാർത്ത : പ്രസാദ് തീയാടിക്കൽ