ടെക്സസ്സിൽ ഇന്ത്യൻ ശാസ്ത്രജ്ഞയുടെ കൊലപാതകം സമൂഹം ഞെട്ടലോടെ.
gospel
Aug 04

ഡാളസ് : ശനിയാഴ്ച പ്ലേനോയില്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞ ഡോ. ശര്‍മ്മിഷ്ട സെന്‍ (43) രാവിലെ ജോഗിംഗിനിടെ ക്രൂരമായി കൊല്ലപ്പെട്ടത് സമൂഹത്തിനു ഞെട്ടലായി. അക്രമി എന്നു കരുതുന്നബകരി അബിയോണ മൊങ്ക്രീഫിനെ പോലീസ് പിടികൂടി.
ചിഷോം ട്രെയ്ല്‍ പാര്‍ക്കിന് സമീപം ഓഗസ്റ്റ് ഒന്നിന് രാവിലെ 7- മണിയോടെയാണു ആക്രമണമുണ്ടായത്. ലെഗസി ഡ്രൈവിനും മാര്‍ച്ച്മാന്‍ വേയ്ക്കും സമീപത്തുള്ള കലുങ്കിലാണു മൃതദേഹം കണ്ടെത്തിയത്. ആയുധമൊന്നും ഉപയോഗിച്ചിട്ടില്ലെന്നു കരുതുന്നുകാന്‍സര്‍ ഗവേഷകയായ അവര്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് സൗത്ത് വെസ്റ്റേണില്‍ ക്ലിനിക്കല്‍ റിസര്‍ച്ച് മാനേജറായിരുന്നു.
ഭര്‍ത്താവ് അരിന്ദം റോയ്. പന്ത്രണ്ടും ആറും വയസുള്ളരണ്ട് ആണ്‍കുട്ടികളുണ്ട്.സുരക്ഷിതമായ സ്ഥലങ്ങളാണിതെന്ന് പോലീസ് പറയുന്നു. ഇത് അസാധാരണ സംഭവമാണ്. അക്രമി പുറത്തു നിന്നു വന്നയാളാണ്. അയാള്‍ സമീപത്തെ ഒരു വീട്ടിലും ചെന്ന് ആക്രമണം നടത്തുന്ന വീഡിയോ പോലീസിനു ലഭിച്ചിട്ടുണ്ട്.
കൊല്ലപ്പെട്ട സ്ഥല ആളുകള്‍ സ്‌നീക്കറുകള്‍ (ഷൂ) ആദര സൂചകമയി കൊണ്ടു വന്നു വച്ചിട്ടുണ്ട്. അവ പിന്നീട് ചാരിറ്റിക്കു നല്‍കും. കൊലപാതകിയെ കണ്ടെത്തി അര്‍ഹമായ ശിക്ഷ നല്കണമെന്ന് ചെയ്ഞ്ച് ഡോട്ട് ഓര്‍ഗ് പെറ്റീഷനില്‍ ആവശ്യപ്പെട്ടു. ഗോ ഫണ്ട് മീ വഴി സമാഹരിക്കുന്ന തുക ചാരിറ്റിക്കു നല്‍കും.![]()