ജോയൽ ജോർജ് വർക്കി(10)ഡാളസിൽ നിര്യാതനായി

ഡാളസ് : കടമ്പനാട് വടക്ക് താഴേതിൽ മുണ്ടപ്പള്ളിൽ ബ്രയ്റ്റ്ലാൻഡ്‌സിൽ പരേതരായ ശ്രീ റ്റി റ്റി വർക്കിയുടെയും ശ്രീമതി ശോശാമ്മ വർക്കിയുടെയും മകൻ ശ്രീ മനോജ്‌ വർക്കിയുടെയും ശ്രീമതി ലിജി മനോജിന്റെയും ഏക മകൻ ജോയൽ ജോർജ് വർക്കി (10 ) ഡാളസിൽ വച്ച് നിര്യാതനായി. കവിയത്രി എൽസി യോഹന്നാൻ ശങ്കരത്തിലിന്റെ സഹോദര പൗത്രനാണ് ജോയൽ ജോർജ് വർക്കി. സംസ്കാരം ഫെബ്രുവരി 3  – ബുധനാഴ്ച്ച  ഉച്ചക്ക് 12 :45 ന്  ഡാളസിൽ ഇർവിങ്ങിലുള്ള മൌണ്ട് കാർമേൽ ഫ്യൂണറൽ ഹോമിൽ വെച്ച് സംസ്ക്കാര ശ്രുശൂഷയും തുടർന്ന് ഓക്ക് ഗ്രോവ് സെമിറ്ററിയിൽ സംസ്ക്കാരവും നടത്തപ്പെടും.