LOADING

Type to search

Charama Vartha

ഏലിയാമ്മ ശാമുവേൽ (81) നിത്യതയിൽ

gospel Jul 19

ഡാളസ്: പത്തനംതിട്ട അതിരുങ്കൽ മണ്ണിൽ കുടുംബാംഗമായ ഏലിയാമ്മ ശാമുവേൽ (കുഞ്ഞമ്മ – 81) ജൂലൈ 18-നു വൈകിട്ട് ഡാളസിലെ ഭവനത്തിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. അതിരുങ്കൽ ചക്കുതറ പ്ലാംതോട്ടത്തിൽ പരേതനായ പാസ്റ്റർ സി. വി. ശാമുവേലിന്റെ സഹധർമ്മിണി ആയിരുന്നു പരേത. ഭർത്താവിനൊപ്പം സുവിശേഷ വേലയോടുള്ള ബന്ധത്തിൽ കേരളം, കൽക്കട്ട, ബീഹാർ, ഗുജറാത്ത്, മുംബൈ എന്നിവടങ്ങളിൽ പാർത്തിരുന്ന ശേഷം, അമേരിക്കയിലേക്ക് താമസം മാറ്റി പ്രാരംഭ നാളുകളിൽ ഡിട്രോയിറ്റ്, മിഷിഗണിൽ ആയിരുന്നു. തുടർന്ന് ഡാളസിലേക്ക് താമസം മാറുകയും, ഇപ്പോൾ ഡാളസ് മെട്രോ ചർച്ചിൽ ഭവനാംഗങ്ങളോടൊത്ത് ആരാധിച്ചു വരികയായിരുന്നു. ഭൗതീക സംസ്കാര ശുശ്രൂഷകൾ ഡാളസിൽ നടക്കും. ഭൗതിക ശരീരം ജൂലൈ 24 നു വെള്ളിയാഴ്ച വൈകിട്ട് 6:30 മുതൽ 9:00 വരെ ഫാർമേഴസ് ബ്രാഞ്ചിലുള്ള മെട്രോ ചർച്ച് ഓഫ് ഗോഡിൽ (13930 Distribution Way, Farmers Branch, TX 75234) പൊതുദർശനത്തിനു വെയ്ക്കുകയും, ഒപ്പം അനുസ്മരണ സമ്മേളനവും നടക്കും. ജൂലൈ 25 നു രാവിലെ 10 മണിക്ക് ആരംഭിക്കുന്ന സംസ്കാര ശുശ്രൂഷ ന്യൂഹോപ്പ് ഫ്യൂണറൽ ഹോമിൽ ആരംഭിച്ച് തുടർന്ന് അതേ സെമിത്തേരിയിൽ സംസ്കരിക്കും.
മക്കൾ: ഷാജി ശാമുവേൽ – ഷേർലി,ജെസ്സി ഏബ്രഹാം – ഏബ്രഹാം പി. ഏബ്രഹാം,പാസ്റ്റർ ഷിബു ശാമുവേൽ – സൂസൻ.പരേതയ്ക്ക് 8 കൊച്ചുമക്കൾ ഉണ്ട്.