എബ്രഹാം കോശി (കൊച്ചു ബേബി 70 ) ഹൂസ്റ്റണിൽ നിര്യാതനായി

ഹൂസ്റ്റൺ : കടോൺ പാലക്കുന്നത്ത് പരേതരായ കെ ടി കോശിയുടെയും മറിയാമ്മ കോശിയുടെയും മകൻ എബ്രഹാം കോശി ( 70 ) ഹൂസ്റ്റണിൽ നിര്യാതനായി. സഹധർമ്മിണി ആനികോശി കായംകുളത്തു പറമ്പിൽ കുടുംബാംഗമാണ് . പരേതൻ ദീർഘകാലം ഫിലാഡൽഫിയയിൽ താമസം ആയിരുന്നു. ഫിലാഡൽഫിയ ബെഥേൽ മാർത്തോമാ അംഗമായിരുന്ന പരേതൻ ഇപ്പോൾ ഹൂസ്റ്റൺ  ട്രിനിറ്റി മാർത്തോമാ ഇടവകാംഗമാണ് .
ഫിലാഡൽഫിയയിലെ ഹാർടോൺ മുൻ ഉദ്യോഗസ്ഥനും ബിസ്സിനെസ്സ് രംഗത്ത് പ്രവർത്തിച്ച വ്യക്തിയുമാണ് . പൊതുദര്ശനവും ശവസംസ്കാര ശുശ്രൂഷയുടെയും ക്രമീകരണങ്ങൾ താഴെ പറയുന്ന വിധമാണ്
മാർച്ച് 26 ആം തീയതി വെള്ളിയാഴ്ച  1 മുതൽ 3 . 30 വരെ പൊതുദർശനവും  ശവസംസ്കാര ശുശ്രൂഷയും ഹൂസ്റ്റൺ  ട്രിനിറ്റി മാർത്തോമാ പള്ളിയിൽ വച്ചും ശവസംസ്‌കാരം പെർലൻഡ്  സൗത്ത് പാർക്ക് സെമിത്തേരിയിൽ വച്ച്  വൈകിട്ട് 4 മാണിക്കും നടത്തപെടുന്നതാണ് .
മക്കൾ : ജെനി സന്തോഷ് , ജെബി എബ്രഹാം , ജോജി എബ്രഹാം (ഫിലാഡൽഫിയ പോലീസ് ഡിപ്പാർട്മെന്റ്) , ജീനാ എബ്രഹാം
മരുമക്കൾ : സന്തോഷ് എബ്രഹാം (ഫിലാഡൽഫിയ ), ലൗലി ജെബി ,  സവിത ജോജി, ഫെന്നി ജോസഫ്

കൊച്ചുമക്കൾ : ഷീന എബ്രഹാം , സ്നേഹ എബ്രഹാം , ജോഷ്വാ എബ്രഹാം , ജെറിമിയ എബ്രഹാം , നെയ്താൻ ജോസഫ് , ജൂൺ ജോസഫ്,ജേക്കബ് ജോസഫ്

                          സഹോദരങ്ങൾ : മേരി ജോൺ & ജെ പി ജോൺ ( ഡാളസ് ),  തോമസ് കോശി & മറിയാമ്മ കോശി (ഹൂസ്റ്റൺ ), ശമുവേൽ കോശി & ശാന്തമ്മ കോശി (ഫിലാഡൽഫിയ ). മാത്യു കോശി & സൂസൻ കോശി ( എഡ്‌മണ്ടൻ , കാനഡ ). ജോസഫ് കോശി & ജോളി കോശി (ഫിലാഡൽഫിയ ) , അന്നാ ജോയ് & ജോയ് ജോസഫ് (ഫിലാഡൽഫിയ ).
ശുശ്രൂഷയുടെ തത്സമയ സംപ്രേഷണം പ്രോവിഷൻ ടി വി യിൽ www.provisintv.in