സ്പെഷ്യല്‍ ചപ്പാത്തി
gospel
Oct 04
ത്രി സ്ഥിരം ചപ്പാത്തി കഴിക്കുന്നത് ഒരു മടുപ്പുണ്ടാക്കും. അപ്പോള്‍ അതിന്റെ രുചിയില്‍ അല്പം വ്യത്യസ്ത കൊണ്ടുവന്നാലോ. അത്തരമൊരു സ്പെഷ്യല്‍ ചപ്പാത്തി പരിചയപ്പെടാം. ചേരുവകള്‍: ഗോതമ്പുപൊടി: ഒരു കപ്പ് മുളകുപൊടി: ഒരു ടേബിള്‍സ്പൂണ്‍ മല്ലിപ്പൊടി: ഒരു ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍പ്പൊടി: അര ടേബിള്‍സ്പൂണ്‍ ജീരകപ്പൊടി: ഒരു ടേബിള്‍സ്പൂണ്‍ അയമോദകം: അര ടേബിള്‍സ്പൂണ്‍ ഉപ്പ്: ആവശ്യത്തിന് വെള്ളം: ആവശ്യത്തിന് എണ്ണ: രണ്ടു ടേബിള്‍സ്പൂണ്‍ തയ്യാറാക്കുന്ന വിധം: ചേരുവകളെല്ലാം മിക്സ് ചെയ്ത് അല്പാലം വെള്ളം ചേര്‍ത്ത് ചപ്പാത്തിമാവു രൂപത്തില്‍ കുഴച്ചെടുക്കുക. പതിനഞ്ചുമിനിറ്റോളം ഈ മാവ് അതുപോലെ വെക്കുക. ശേഷം ചെറുഗോളങ്ങളായി ഉരുട്ടിയെടുത്ത് ചപ്പാത്തി രൂപത്തില്‍ പരത്തുക. തവ ചൂടാക്കി ഇരുഭാഗങ്ങളും ചുട്ടെടുക്കാം. ആവശ്യമെങ്കില്‍ എണ്ണ ചേര്‍ക്കുക.