ഭരണമുന്നണിയില്‍ അഭിപ്രായ ഭിന്നത, ഇസ്രയേല്‍ ഇടക്കാല തെരഞ്ഞെടുപ്പിലേക്ക്; ട്രമ്പിന്റെ മധ്യേഷ്യന്‍ സമാധാന പദ്ധതികള്‍ അവതാളത്തിലാകും

ടെല്‍ അവീവ്: ഭരണമുന്നണിയില്‍ അഭിപ്രായ ഭിന്നത ഉടലെടുത്തതിനെ തുടര്‍ന്ന് പാര്‍ലമെന്റ് പിരിച്ചു വിട്ട് ഏപ്രിലില്‍ ഇടക്കാല തെരഞ്ഞെടുപ്പു നടത്താന്‍ ഇസ്രയേല്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വക്താവ് അറിയിച്ചു. തീവ്രയാഥാസ്ഥികരായവരെ സൈന്യത്തില്‍ പ്രവേശിപ്പിക്കുന്നതു സംബന്ധിച്ച വിവാദ നിയമത്തില്‍ അഭിപ്രായ സമന്വയമുണ്ടാക്കുവാന്‍ മുന്നണിയില്‍ കക്ഷികള്‍ക്കു കഴിയാതെ വന്ന സാഹചര്യത്തിലാണ് രാജ്യം തെരഞ്ഞെടുപ്പിലേക്കു നീങ്ങുന്നത്.
അടുത്ത മാസങ്ങളില്‍ ഇസ്രയേലും, പലസ്തീനും തമ്മില്‍ സമാധാന ചര്‍ച്ച നടത്താന്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രമ്പിന്റെ ഭരണകൂടം നടത്തിയിരുന്ന നീക്കങ്ങള്‍ ഇതോടെ അവതാളത്തിലാകുമെന്ന് ചൂണ്ടിക്കാട്ടുന്നു. ട്രമ്പിന്റെ ഏറ്റവുമടുത്ത സഖ്യരാജ്യ നേതാവായിട്ടായി അറിയപ്പെടുന്ന നെതന്യാഹു, അദ്ദേഹത്തിന്റെ പശ്ചിമേഷ്യാ നയത്തിലെ പ്രധാന പങ്കാളി കൂടിയാണ്.
തീവ്ര മതപഠനത്തിനു പോകുന്ന യഹൂദര്‍ക്ക് സൈനിക പ്രവേശനം നിഷേധിക്കുന്ന നിയമം രാജ്യത്തെ പരമോന്ന കോടതി കഴിഞ്ഞ വര്‍ഷം റദ്ദാക്കിയിരുന്നു. എല്ലാ ഇസ്രയേല്‍ പൗരന്മാര്‍ക്കും സമത്വം നല്‍കണമെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി ഇതു ചെയ്തത്. അടുത്ത വര്‍ഷം ജനുവരി മധ്യത്തോടെ ഇക്കാര്യത്തില്‍ നിയമ നിര്‍മാണം നടത്തണമെന്ന് ഈ മാസം ആദ്യം കോടതി അന്ത്യശാസനം നല്‍കിയിരുന്നു. എന്നാല, ഭരണമുന്നണിയില്‍ ഇതു സംബന്ധിച്ച് സമവായമുണ്ടാക്കുവാന്‍ കഴിയാത്ത സാഹചര്യത്തിലാണ് രാജ്യംഇടക്കാല തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. തെരഞ്ഞെടുപ്പു വരെ നിലവിലുള്ള സര്‍ക്കാര്‍ തുടരുന്നതാണ്. 120 അംഗ പാര്‍ലമെന്റില്‍ ഭരണമുന്നണിക്ക് 61 പേരുടെ പിന്തുണ മാത്രമാണുള്ളത്. ഗൈസയിലെ അതിക്രമങ്ങള്‍ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ പ്രതിഷേധിച്ചു പ്രതിരോധ മന്ത്രി അവിഗ്ദര്‍ ലൈബര്‍മാന്‍ രാജിവയ്ക്കുകയും തുടര്‍ന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടി മുന്നണി വിടുകയും ചെയ്തതോടെയാണ് സര്‍ക്കാരിന്റെ ഭൂരിപക്ഷം നേര്‍ത്തതായത്. മൂന്നു കോഴക്കേസില്‍ അന്വേഷണം നേരിടുന്ന നെതന്യാഹുവിന്റെ ഭാവി സംബന്ധിച്ചും മുന്നണിയില്‍ ആശങ്കയുണ്ട്. ഈ കേസുകള്‍ ഇപ്പോള്‍ അറ്റോര്‍മി ജനറലിന്റെ പരിഗണനയിലാണഉള്ളത്.


Seeking Bride Groom

Pentecostal parents settled in U.S. are seeking proposals of their daughter born and brought up in U.S., born again, baptized and Spirit filled internal medicine doctor starting Fellowship in Geriatrics in a prestigious University . She is 30/ 5 ‘ 3″ looking for a God fearing well qualified boy from U.S. A.  If interested please send recent photos with bio data to mathewthomas0810@yahoo.com or call at 469-360-5735.

NEED LIVE STREAMING SERVICE?