പി.സി.എൻ.എ.കെ മയാമി: ഓൺലൈൻ രജിസ്ട്രേഷൻ ഉത്ഘാടനം ചെയ്തു

ടൊറന്റോ: 2019 ജൂലൈ 4 മുതൽ 7 വരെ മയാമി എയർപോർട്ട് കൺവൻഷൻ സെന്ററിൽ വെച്ച് നടത്തപ്പെടുന്ന 37 മത് പി.സി.എൻ.എ.കെ കോൺഫ്രൻസിന്റെ ഓൺലൈൻ രജിസ്ട്രേഷൻ വെബ്സൈറ്റ് ഉത്ഘാടനം നാഷണൽ കൺവീനർ പാസ്റ്റർ കെ.സി.ജോൺ നിർവ്വഹിച്ചു.
ടൊറോന്റോ സയോൺ ഗോസ്പൽ അസംബ്ലി സഭാഹാളിൽ നടന്ന പ്രമോഷണൽ യോഗത്തിൽ നാഷണൽ സെക്രട്ടറി വിജു തോമസ്, നാഷണൽ ട്രഷററാർ ബിജു ജോർജ് എന്നിവർ വിവിധ പരിപാടികൾ വിശദികരിച്ചു. വിവിധ പെന്തക്കോസ്ത് സഭകളുടെ ശുശ്രുഷകന്മാരും വിശ്വാസി പ്രതിനിധികളും യോഗത്തിൽ സംബദ്ധിച്ചു. www.pcnakmiami.org എന്ന വെബ് സൈറ്റിലൂടെ ഡിസംബർ 31 നകം രജിസ്റ്റർ ചെയ്യുന്നവർക്ക് സൗജന്യ നിരക്കുകൾ ലഭ്യമാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പാസ്റ്റർ കെ.സി.ജോൺ ഫ്ളോറിഡ (നാഷണൽ കൺവീനർ), വിജു തോമസ് ഡാളസ് (നാഷണൽ സെക്രട്ടറി), ബിജു ജോർജ്ജ് കാനഡ, (നാഷണൽ ട്രഷറർ), ഇവാ. ഫ്രാങ്ക്ളിൻ ഏബ്രഹാം ഒർലാന്റോ (നാഷണൽ യൂത്ത് കോർഡിനേറ്റർ), സിസ്റ്റർ അനു ചാക്കോ (ലേഡീസ് കോർഡിനേറ്റർ) എന്നിവരടങ്ങുന്ന ഭരണ സമിതിയാണ് 2019 ലെ മയാമി കോൺഫറൻസിനു നേതൃത്വം നല്കുന്നത്. 
 

വാർത്ത: കുര്യൻ സഖറിയ 


Seeking Bride Groom

Pentecostal parents settled in U.S. are seeking proposals of their daughter born and brought up in U.S., born again, baptized and Spirit filled internal medicine doctor starting Fellowship in Geriatrics in a prestigious University . She is 30/ 5 ‘ 3″ looking for a God fearing well qualified boy from U.S. A.  If interested please send recent photos with bio data to mathewthomas0810@yahoo.com or call at 469-360-5735.

NEED LIVE STREAMING SERVICE?