ചിക്കമഗളുര: കർണ്ണാടകയിലെ ചിക്കമഗളുര ജില്ലയിൽ തരിക്കരെ ലിങ്കതഹള്ളി തിലോസ് സഭാ ശുശ്രൂഷകൻ പാസ്റ്റർ എം.വി പൗലോസിനെ ജനുവരി 23 രാത്രിയിൽ സുവിശേഷ വിരോധികളായ ഒരു സംഘം ആളുകൾ ആക്രമിക്കുകയും അദ്ദേഹത്തിന്റെ വാഹനം അഗ്നിക്കിരയാക്കുകയും ചെയ്തു. കഴിഞ്ഞ 17 ൽ പരം വർഷം തരിക്കരെ വില്ലേജിൽ സുവിശേഷ പ്രവർത്തനം നടത്തുന്ന പൗലോസ് തന്റെ സഭാഹാളിന്റെ പണികൾക്കായി ഇരുമ്പു കമ്പികളും മറ്റ് സാധനങ്ങളും വാങ്ങി ഗ്രൗണ്ടിൽ സൂക്ഷിച്ചിരുന്നു . പുറത്ത് കിടക്കുന്ന പണി സാധനങ്ങൾ നോക്കുന്നതിനായി പാസ്റ്റർ പൗലോസ് തന്റെ കാറിൽ കിടന്ന് ഉറങ്ങുന്ന സമയത്താണ് സുവിശേഷ വിരോധികൾ വാഹനം അഗ്നിക്കിരയാക്കിയത്. തീ പടരുന്നതിനിടയിൽ ചാടിയിറങ്ങിയ പൗലോസിന്റെ കൈകൾക്ക് പൊള്ളലേറ്റുവെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. ഉടൻ തന്നെ തരിക്കരെ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും കൂടുതൽ വിധഗ്ധ ചികിത്സക്കായി ഷിമോഗ മേഘ്ന ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു. തരിക്കരെ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. നേരത്തെയും ഈ സഭയിൽ ചെറിയതോതിലുള്ള എതിർപ്പുകൾ നടന്നിട്ടുണ്ടെന്ന് വിശ്വാസികൾ പറഞ്ഞു.
-LATEST NEWS-, National News
പാസ്റ്ററുടെ കാർ കത്തിച്ചു: പാസ്റ്റർ അത്ഭുതകരമായി രക്ഷപ്പെട്ടു
January 24, 2019
1 min read


gospel
You may also like
-LATEST NEWS-, Christian News
ചൈനയിലും ഇന്ത്യയിലും 2021 ക്രൈസ്തവര്‍ക്ക് പീഡന കാലമാകും? അന്താരാഷ്ട്ര ക്രിസ്ത്യന്‍ സംഘടനയുടെ റിപ്പോര്‍ട്ട്
3 weeks ago
1 min read
3 weeks ago
2 min read
1 month ago
1 min read
Seeking Bride Groom
Pentecostal parents settled in U.S. are seeking proposals of their daughter born and brought up in U.S., born again, baptized and Spirit filled internal medicine doctor starting Fellowship in Geriatrics in a prestigious University . She is 30/ 5 ‘ 3″ looking for a God fearing well qualified boy from U.S. A. If interested please send recent photos with bio data to mathewthomas0810@yahoo.com or call at 469-360-5735.
Recent Posts
- പാസ്റ്റർ ജസ്റ്റിൻ കോശിയുടെ ഭാര്യാ പിതാവ് ജോൺ മാത്യൂ (61) വാഹനാപകടത്തിൽ നിത്യതയിൽ January 15, 2021
- പ്രാർത്ഥനക്കായ് January 15, 2021
- പ്രാർത്ഥനക്കായ് January 12, 2021
- പാസ്റ്റർ സിസിൽ ചീരൻ (46) നിത്യതയിൽ ചേർക്കപ്പെട്ടു January 10, 2021
- കാനഡയില്‍ കാര്‍ അപകടം: കോട്ടയം സ്വദേശിയായ വിദ്യാര്‍ഥി നിര്യാതനായി January 7, 2021
- പാസ്റ്റർ ബൈജു ബാബു ജോണിന്റെ മകൾ ബെറ്റിന (10) നിത്യതയിൽ January 4, 2021
- ജോബി മാത്യു ഇടത്തിൽ (26 ) ഫിലദെൽഫിയയിൽ നിര്യാതനായി January 3, 2021
- കുര്യൻ ചാക്കോ (ബിൽ 60 ) വെള്ളവന്താനം ഡാളസിൽ നിര്യാതനായി. January 2, 2021