ദുബായ്: ക്രിസ്മസ് പോലുള്ള വിശേഷാവസരങ്ങളില്‍ യേശുക്രിസ്തുവിന്റെ വ്യത്യസ്തമായ ചിത്രങ്ങള്‍ക്കു വേണ്ടി പലരും ഓണ്‍ലൈനില്‍ പരതാറുണ്ട്. എന്നാല്‍, യേശുക്രിസതുവിന്റെ ഏറ്റവുമധികം വ്യത്യസ്ത ചിത്രങ്ങളുള്ളത് ഒരു മലയാളിയുടെ കൈവശമാണെന്ന് കരുതപ്പെടുന്നു. ദുബായിലുള്ള കണ്ണൂര്‍ സ്വദേശി ലോറന്‍സ് മാമ്മന്‍ നേരിയംപറമ്പിലിന്റെ ദുബായിലെ വീടിന്റെ ഭിത്തിയലുള്ള കൂറ്റന്‍ കാന്‍വാസിലുള്ളത് യേശുവിന്റെ 25000 വ്യത്യസ്ത ചിത്രങ്ങളാണ്. എല്ലാം ഒരേ വലുപ്പത്തിലുള്ളതാണ് എന്നത് മറ്റൊരു പ്രത്യേകത.
നാല്പത്തിയഞ്ചുകാരനായ ലോറന്‍സിന്റെ അല്‍ ഗുസൈസിലുള്ള അപ്പാര്‍ട്ട്മെന്റ് ഭിത്തിയില്‍ 33 അടി നീളവും എട്ടടി ഉയരവുമുള്ള കാന്‍വാസിലാണ് ഈ ചിത്രങ്ങള്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നത്. കത്തോലിക്കാ വിശ്വാസം ആഴത്തില്‍ പതിഞ്ഞിട്ടുള്ള കുടുംബ താവഴിയയിലെ അംഗമാണ് ലോറന്‍സ്. നേരിയംപറമ്പില്‍ കുടംബത്തില്‍ നിന്ന് പത്തു വൈദികരും, 31 കന്യാസ്ത്രീകളുമുണ്ടെന്ന് ലോറന്‍സ് പറഞ്ഞു. പതിനഞ്ചു വര്‍ഷമായി ദുബായില്‍ താമസിക്കുന്ന ലോറന്സില് ഇത്തരമൊരു ശേഖരം തുടങ്ങാന്‍ വിത്തു പാകിയത് ബന്ധുവായ ഫാ.ജോര്‍ജ് ആലുങ്കലാണ്. പല തരത്തിലുള്ള കുരിശുകളുടെയും, യേശുവിന്റെയും, മാതാവിന്റെയും വലിയൊരു ശേഖരം ഫാ.ജോര്‍ജിനുണ്ട്. ഇതില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇരുപതാം വയസില്‍ യേശുവിന്റെ വ്യത്യസ്ത ചിത്രങ്ങള്‍ ലോറന്‍സ് ശേഖരിച്ചു തുടങ്ങിയത്.
വിവിധ രാജ്യങ്ങളിലുള്ള ബന്ധുക്കളുടെയും, സുഹൃത്തുക്കളുടെയും സഹായം ഇക്കാര്യത്തില്‍ ലോറന്‍സ് തേടി. പല പ്രാര്‍ഥനാലയങ്ങളില്‍ നിന്നും പല തരത്തിലുള്ള യേശുവിന്റെ ചിത്രങ്ങള്‍ ലോറന്‍സിന് ലഭിച്ചു. ഈ ചിത്രങ്ങളെല്ലാം ഒരു കാന്‍വാസില്‍ ആവര്‍ത്തനമില്ലാതെ ആലേഖനം ചെയ്യുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളിയെന്ന് ലോറന്‍സ് പറഞ്ഞു. ഗ്രാഫിക് ഡിസൈന്‍ രംഗത്തെ സുഹൃത്തുക്കളായ വിവേക്, ടാജു, അബ്ദുള്‍ റഹീം, വിജു എന്നിവരുടെ വിശ്രമമില്ലാത്ത സഹായമാണ് ബാനര്‍ രൂപകല്പന ചെയ്യാന്‍ സഹായകമായതെന്ന് ലോറന്‍സ് നന്ദിയോടെ അനുസ്മരിച്ചു. രണ്ടിഞ്ച് വീതിയും മൂന്നിഞ്ച് ഉയരവുമുള്ള 25000 ചിത്രങ്ങള്‍ ആവര്ത്തനമൊന്നുമില്ലാതെ ബാനറില്‍ ആലേഖനം ചെയ്തിരിക്കുന്നു. ലോറന്‍സിന് ഏറ്റവും ഇഷ്ടപ്പെട്ട 4000 ചിത്രങ്ങള്‍ നാലിഞ്ച് വീതിയിലും അഞ്ചിഞ്ച് ഉയരത്തിലും വേറെ ചിത്രീകരിച്ചിട്ടുണ്ട്. ഫെബ്രുവരിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ യു.എ.ഇ സന്ദര്‍ശിക്കുന്ന അവസരത്തില്‍ തന്റെ ശേഖരം പാപ്പായെ കാണിക്കുവാന്‍ ലോറന്‍സ് ആഗ്രഹിക്കുന്നുണ്ട്. മാര്‍പാപ്പയ്ക്ക് ഇത് വിസ്മയക്കാഴ്ചയായിരിക്കുമെന്ന് ലോറന്‍സ് കരുതുന്നു. ഗൂഗിളില്‍ പരതിയാല്‍ പോലും യേശുവിന്റെ നാലായിരം ചിത്രങ്ങള്‍ മാത്രമേ ലഭിക്കുകയുള്ളൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഗിന്നസ് റിക്കാര്‍ഡില്‍ ഇടം നേടുന്നതിനു വേണ്ടി അപേക്ഷിക്കുവാനും ലോറന്‍സ് തയാറെടുക്കുകയാണ്
WORLD NEWS
ദുബായിലുള്ള ഈ മലയാളിയുടെ വീടിന്റെ ഭിത്തിയിലുള്ളത് യേശുക്രിസ്തുവിന്റെ 25000 വ്യത്യസ്ത ചിത്രങ്ങള്‍

