രാത്രി ഇളംചൂടുവെള്ളത്തില്‍ അര ടീസ്പൂണ്‍ വീതം കുരുമുളകു പൊടിയും മഞ്ഞള്‍പ്പൊടിയും ചേര്‍ത്തു കഴിയ്ക്കുന്നത്. ഈ പ്രത്യേക വെള്ളം രാവിലെ കുടിയ്ക്കുന്നവരുണ്ട്. എന്നാല്‍ ഇതു രാത്രിയില്‍ കിടക്കാന്‍ നേരം കുടിയ്ക്കുന്നത് വയറും തടിയും കുറയ്ക്കുന്നതുള്‍പ്പെടെ അനേക ഗുണങ്ങള്‍ നല്‍കും. മഞ്ഞളിലെ കുര്കുമിന് കൊഴുപ്പു കോശങ്ങള്‍ വിഘടിച്ച് വര്‍ദ്ധിയ്ക്കുന്നതു തടയുന്നു. ഇതുവഴി പുതിയ കൊഴുപ്പു കോശങ്ങളുടെ വര്‍ദ്ധനവ് തടയുന്നു. പ്രത്യേകിച്ചും വയറിനു ചുറ്റും പെട്ടെന്നു കൊഴുപ്പു കോശങ്ങള്‍ ഇരട്ടിയാകാന്‍ സാധ്യതയുള്ളപ്പോള്‍ മഞ്ഞള്‍ ഇവയെ തടഞ്ഞു നിര്‍ത്താന്‍ ഏറെ സഹായകമാണ്.
ശരീരത്തില്‍ കൂടുതല്‍ ചൂടുല്‍പാദിപ്പിയ്ക്കുന്ന ഒന്നാണ് കുരുമുളക്. ഇത് ശരീരത്തിന്റെ അപചയപ്രക്രിയ ചൂടുല്‍പാദിപ്പിച്ചു വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യും. ഇത് കൊഴുപ്പു കത്തിച്ചു കളയും. ദഹനപ്രക്രിയ ശക്തിപ്പെടുത്തിയും തടി കുറയ്ക്കാന്‍ കുരുമുളകിന് കഴിയും.
ഇതുവഴി തടിയും വയറുമെല്ലാം കുറയും. ഒരു ഗ്ലാസ് ചെറുചൂടുവെള്ളത്തില്‍ അര ടീസ്പുൂണ്‍ വീതം ഈ രണ്ടു ശുദ്ധമായ പൊടികളും കലക്കി കുടിയ്ക്കുന്നതാണ് കൂടുതല്‍ ഗുണകരം.
തടിയും വയറും കുറയ്ക്കാന്‍
തടിയും വയറും കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്കുള്ള നല്ലൊരു ഉപാധിയാണ് രാത്രിയിലെ മഞ്ഞള്‍, കുരുമുളകു പ്രയോഗം. ഇത് ദഹന പ്രക്രിയ ശക്തിപ്പെടുത്തുന്നു.
പ്രത്യേകിച്ചും രാത്രിയില്‍ വൈകി ഭക്ഷണം കഴിയ്ക്കുന്നവരാണെങ്കില് ദഹന പ്രശ്നങ്ങളും ഇതുണ്ടാക്കുന്ന വണ്ണവും വയറുമെല്ലാം പരിഹരിയ്ക്കാന്‍ സഹായിക്കുന്നു.
രാത്രിയില്‍ ശരീരത്തിന്റെ അപചയ പ്രക്രിയ ശക്തിപ്പെടുത്താനും ഇതു നല്ലതാണ്. അമിതവണ്ണത്തിനുള്ള ഏറ്റവും നല്ല പരിഹാരമാണിത്. ഇവ രണ്ടും ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്തുന്നു.