ഒഡീഷ : കൊറാപൂട്ടു ജില്ലയിൽ സബ് ഡിവിഷണൽ പ്രദേശമായ ജോയ് പോറിൽ ന്യൂസിലൻഡ് മിഷിനറിയാൽ നടത്തപെടുന്ന “ലൈഫ് ഫൌണ്ടേഷൻ ” സഭയുടെ ഓഫീസ് കോമ്പൗണ്ടിൽ നിർത്തി ഇട്ടിരുന്ന പൾസർ ബൈക്കും ,ബൊലേറോയും സുവിശേഷ വിരോധികൾ ഇന്നലെ രാത്രി 11 :00 മണി യോടെ (ഒക്ടോബര് 19,10,2016 ) അഗ്നിക്കിരയാക്കി. സഭാ പ്രസിഡന്റ് റവ : ജെയ്സൺ കോബ് സംഭവം നടക്കുമ്പോൾ വിദേശ യാത്രയിൽ ആണ് തന്റെ ഭാര്യ സിസ്റ്റർ ആൻഡ്രിയാന കോബും,ഹോസ്റ്റലിൽ താമസിക്കുന്ന 45 ൽ പരം കൊച്ചു കുട്ടികളും, സ്റ്റാഫും മാത്രമേ ഉണ്ടായിരുന്നുള്ളു.ആൾ അപായം സംഭവിച്ചിട്ടില്ല. കെട്ടിടത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട് .ദിർഘ വർഷങ്ങളായി നടത്തി വരുന്ന ഈ സംഘടനക്ക് ആദ്യമായാണ് ഇത്തരത്തിൽ ഒരു ആക്രമണം ഉണ്ടായിരിക്കുന്നത് . ദൈവ ജനം ഒഡീഷയിലെ പ്രവർത്തനത്തെ ഓർത്തു പ്രാത്ഥിക്കുക . പാസ്റ്റർ ഷാജി സേവ്യർ
വാർത്ത: ജോൺ മത്തായി കതോട്ട്