ഐ.പി.സി കുടുംബ സംഗമത്തിന് ഒർലാന്റോയിൽ ഭക്തിനിർഭരമായ സമാപനം

ഒർലാന്റോ : ഫ്ളോറിഡയിലെ ഒർലാന്റോ പട്ടണത്തിൽ നടത്തപ്പെട്ട പതിനേഴാമത് നോർത്ത് അമേരിക്കൻ ഐ.പി.സി കുടുംബ സംഗമം ഭക്തി നിർഭരമായി സമാപിച്ചു.
നിബു വെള്ളവന്താനം (മീഡിയ കോർഡിനേറ്റർ)
ഡബിൾ ട്രീ ഹിൽട്ടൻ ഹോട്ടൽ സമുച്ചയത്തിൽ 2019 ജൂലൈ 25 മുതൽ 28വരെ നടത്തപ്പെട്ട കോൺഫ്രൻസ് വ്യാഴാഴ്ച വൈകിട്ട് 7. 30 ന് നാഷണൽ ചെയർമാൻ റവ. ആന്റണി റോക്കി ഉത്ഘാടനം നിർവ്വഹിച്ചു. റീജിയൻ പ്രസിഡന്റ് റവ.ഡോ. ജോയി ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർ ജോർജ് തോമസ് സങ്കീർത്തനം വായിച്ചു. ലോക്കൽ കോർഡിനേറ്റർ ബ്രദർ റെജി വർഗീസ് സ്വാഗതം ആശംസിച്ചു. പാസ്റ്റർമാരായ എബി.കെ. ബെൻ, മൈക്കിൾ ജോൺസൺ, ജോജി ജോസഫ്, കെ.വി. ജോസഫ്, തോമസ് സാമുവേൽ എന്നിവർ ആരംഭ ദിനത്തിലെ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. സഹോദരന്മാരായ എബി മാത്യൂവിന്റെയും റോയി ബയൂലയുടെയും ചുമതലയിൽ നാഷണൽ തലത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഗായക സംഘത്തിനോടൊപ്പം ഡോ. ബ്ലെസ്സൻ മേമന ആത്മീയ ഗാന ശുശ്രൂഷകൾക്ക്
നേതൃത്വം വഹിച്ചു.
യേശുക്രിസ്തുവിനെ ഉയർത്തുന്ന പ്രസംഗങ്ങളിലൂടെയാവണം ജനത്തെ മാനസാന്തരത്തിലേക്ക് നയിക്കേണ്ടതെന്നും
അന്യഭാഷയോടുകൂടിയുള്ള ആരാധനയിൽ നിന്നും വ്യതിചലിക്കാതെ ആത്മശക്തി പ്രാപിച്ചവരായി ദൈവജനം തീരുമാറാകണമെന്നും, പരിശുദ്ധാത്മാവ് സഭയെ നിയന്ത്രിക്കുന്ന കാലഘട്ടത്തിലേക്ക് ദൈവസഭ മടങ്ങിവരണമെന്നും
മുഖ്യ പ്രഭാഷകരായ  റവ. ഡോ. സാബു വർഗീസ് , പാസ്റ്റർ ബാബു ചെറിയാൻ, ഡോ. ഇടിച്ചെറിയ നൈനാൻ,
റവ.ഷിബു തോമസ് , സാജൻ ജോയി, ജേക്കബ് മാത്യൂ, വി.ജെ തോമസ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. “ഇത് മടങ്ങി വരവിന്റെയും പുതുക്കത്തിന്റെറെയും സമയം” എന്ന കോൺഫ്രൻസ് ചിന്താവിഷയത്തെ ആസ്പദമാക്കി പ്രസംഗിക്കുകയായിരുന്നു മുഖ്യ പ്രഭാഷകർ.
റവ. ആരൻ ബർക്ക് യുവജന സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തി. സഹോദരി സമ്മേളനത്തിൽ സിസ്റ്റർ സൂസൻ ജോൺ ദുബായ് പ്രസംഗിച്ചു. ബൈബിൾ ക്വിസ് മത്സരത്തിൽ വിജയികളായവർക്ക് കാഷ് അവാർഡുകൾ നൽകി. സിസ്റ്റർ ക്രിസ്റ്റൽ ജോൺസണിന്റെ നേതൃത്വത്തിലുള്ള വർഷിപ്പ് ടീം സോോദരി സമ്മേളനത്തിൽ ആരാധന നയിച്ചു.
കുട്ടികൾക്കായി ഇഗ്നൈറ്റ് യുവർ ലൈറ്റ് കിഡ്സ് എന്ന പ്രത്യേക വിനോദ പരിപാടികളും വി.ബി.എസും ഉണ്ടായിരിന്നു. കോൺഫ്രൻസിനോടനുബദ്ധിച്ച് ഐ.പി.സി ഗ്ലോബൽ മീഡിയ റീജിയൻ സമ്മേളനവും അവാർഡ് ദാനവും, കോട്ടയം തിയോളജിക്കൽ സെമിനാരി യോഗവും ഉണ്ടായിരിന്നു.
രാത്രി യോഗങ്ങളിൽ പാസ്റ്റർമാരായ ഡോ. ജോയി ഏബ്രഹാം, ജോസഫ് വില്യംസ്, ഡോ. വിൽസൻ വർക്കി എന്നിവർ അദ്ധ്യക്ഷത വഹിച്ചു. പകൽ നടന്ന യോഗങ്ങളിൽ അനുഗ്രഹീത ദൈവദാസന്മാർ സെമിനാറുകളിൽ പ്രഭാഷണം നടത്തി.
തുടർന്നുള്ള ദിവസങ്ങളിൽ പാസ്റ്റർമാരായ സാജൻ ജോയി ബാംഗ്ലൂർ, റവ. ജേക്കബ് മാത്യൂ, റവ. ഷിബു തോമസ്, റവ. സാം ജോർജ്, റവ. ആരൻ ബർക്ക് തുടങ്ങിയവർ മുഖ്യ പ്രഭാഷണം നടത്തും. സഹോദരി സമ്മേളനത്തിൽ സിസ്റ്റർ സൂസൻ ജോൺ ദുബായ് പ്രഭാഷണം നടത്തി.
കുട്ടികൾക്ക് വേണ്ടി ചിൽഡ്രൻസ് മിനിസ്ടിയും യുവജനങ്ങൾക്ക് വേണ്ടിയും, സഹോദരിമാർക്ക് വേണ്ടിയും പ്രത്യേക മീറ്റിംഗുകളും ഉണ്ടായിരിന്നു. സിസ്റ്റർ ക്രിസ്റ്റൽ ജോൺസണിന്റെ നേതൃത്വത്തിലുള്ള വർഷിപ്പ് ടീം സോദരി സമ്മേളനത്തിൽ ആരാധന നയിച്ചു.ചിൽഡ്രൻസ് മിനിസ്ട്രിയുടെ നേത്യത്വത്തിൽ കുട്ടികൾക്കായി “ROAR ” എന്ന വിബിഎസ് തീം സെഷനുകൾ നടത്തി. ജീവിതം വന്യമാണ്, ദൈവം നല്ലവനാണ്! എന്നതായ വിഷയത്തെ ആസ്പദമാക്കിയുള്ള ഓരോ സെഷനിലും വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു.
കോൺഫ്രൻസിന് ദേശീയ ഭാരവാഹികളായ പാസ്റ്റർ ആൻറണി റോക്കി (ചെയർമാൻ), ബ്രദർ സി.എം. ഏബ്രഹാം (സെക്രട്ടറി), ബ്രദർ ജോൺസൺ ഏബ്രഹാം (ട്രഷറാർ), ഫിൻലി വർഗീസ് (യൂത്ത് കോർഡിനേറ്റർ), സിസ്റ്റർ ജെസ്സി മാത്യൂ (ലേഡീസ് കോർഡിനേറ്റർ) എന്നിവർ നേതൃത്വം നൽകി. ഡബിൾ ട്രീ ഹിൽട്ടൻ ഹോട്ടൽ സമുച്ചയത്തിൽ
നടത്തപ്പെട്ട കോൺഫ്രൻസിന്റെ സമാപനയോഗമായ ആരാധന യോഗത്തിൽ പാസ്റ്റർ റോയി വാകത്താനം സങ്കീർത്തനം വായിച്ചു. ഭക്തി നിർഭരമായ ആരാധന ശുശ്രൂഷയിൽ പാസ്റ്റർ ഡോ. തോമസ് കോശി അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർ ജെയിംസ് ജോർജ് ഉമ്മൻ തിരുവത്താഴ ശുശ്രൂഷയോടനുബന്ധിച്ചുള്ള സന്ദേശം നൽകി. നാഷണൽ ചെയർമാൻ റവ.ആന്റണി റോക്കി തിരുവത്താഴ ശുശ്രൂഷയിൽ മുഖ്യ കാർമ്മികത്വം വഹിച്ചു. പാസ്റ്റർമാരായ പി.എ.കുര്യൻ, മാത്യൂ ജോസഫ് എന്നിവർ സഹകർമ്മികത്വം വഹിച്ചു. നാഷണൽ സെക്രട്ടറി ബ്രദർ സി.എം. ഏബ്രഹാം നന്ദി പ്രകാശിപ്പിച്ചു.
ദൈവ സ്നേഹത്തിന്റെയും സത്യ സുവിശേഷത്തിന്റെയും മകുടോദാഹരണമായി ദൈവജനത്തിന്റെ ഐക്യതയും സാഹോദര്യവും വിളിച്ചോതിക്കൊണ്ട് കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലധികമായി നടന്നു വരുന്ന കോൺഫ്രൻസിന് ദേശീയ ഭാരവാഹികളായ പാസ്റ്റർ ആൻറണി റോക്കി (ചെയർമാൻ), ബ്രദർ സി.എം. ഏബ്രഹാം (സെക്രട്ടറി), ബ്രദർ ജോൺസൺ ഏബ്രഹാം (ട്രഷറാർ), ഫിൻലി വർഗീസ് (യൂത്ത് കോർഡിനേറ്റർ), സിസ്റ്റർ ജെസ്സി മാത്യൂ (ലേഡീസ് കോർഡിനേറ്റർ) എന്നിവരാണ് നേതൃത്വം നൽകിയത്.
കോൺഫ്രൻസിന്റെ വിജയകരമായ നടത്തിപ്പിനും അനുഗ്രഹത്തിനുമായി പാസ്റ്റർമാരായ തോമസ് വി കോശി, ജോയി ഏബ്രഹാം, ജേക്കബ് മാത്യൂ, മാത്യു ജോസഫ്, റോയി ഏബ്രഹാം വാകത്താനം, രാജു പൊന്നോലിൽ, സാമുവേൽ വി.ചാക്കോ എന്നിവരടങ്ങിയ ഉപദേശക സമിതിയും ലോക്കൽ കൺവീനർമാരായ പാസ്റ്റർ ജോർജ് തോമസ്, ബ്രദർ റെജി വർഗീസ്, ലോക്കൽ സെക്രട്ടറി ബ്രദർ അലക്സാണ്ടർ ജോർജ്, ട്രഷറാർ ബിനു ലൂക്കോസ്, യൂത്ത് കോർഡിനേറ്റർ റിജോ രാജു, ലേഡീസ് കോർഡിനേറ്റർ സിസ്റ്റർ അഞ്ചു തോമസ് , മീഡിയ കോർഡിനേറ്റർ നിബു വെള്ളവന്താനം, പാസ്റ്റർ പി.എ.കുര്യൻ (ഇവന്റ് കോർഡിനേറ്റർ), ബ്രദർ എ.വി. ജോസ് (അക്കോമഡേഷൻ), സ്റ്റീഫൻ ഡാനിയേൽ ജോർജ്,  (ട്രാൻസ്പോർട്ടേഷൻ), സജിമോൻ മാത്യൂ (ഫുഡ്), വർഗീസ് ഫിലിപ്പ്, മറിയാമ്മ സ്റ്റീഫൻ (അഷേഴ്സ് ), സ്റ്റീഫൻ ചാക്കോ (സെക്യുരിറ്റി), സ്റ്റീഫൻ ഡാനിയേൽ ( ലൈറ്റ് ആൻറ് സൗണ്ട് ), റോയി ബ്യൂല (സംഗീതം), ജിബു ഗീവർഗീസ് (രജിസ്ട്രേഷൻ), സിസ്റ്റർ ജിനോ സ്റ്റീഫൻ (ചിൽഡ്രൻസ് മിനിസ്ട്രി) തുടങ്ങിയവരും നാഷണൽ ഭാരവാഹികളോടൊപ്പം വിവിധ ലോക്കൽ കമ്മറ്റികൾക്ക്  നേതൃത്വം നൽകി.
നിബു വെള്ളവന്താനം


Seeking Bride Groom

Pentecostal parents settled in U.S. are seeking proposals of their daughter born and brought up in U.S., born again, baptized and Spirit filled internal medicine doctor starting Fellowship in Geriatrics in a prestigious University . She is 30/ 5 ‘ 3″ looking for a God fearing well qualified boy from U.S. A.  If interested please send recent photos with bio data to mathewthomas0810@yahoo.com or call at 469-360-5735.

NEED LIVE STREAMING SERVICE?