ഇസ്ലാമാബാദ്: അഴിമതിക്കേസില്‍ പാക്കിസ്ഥാനിലെ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ഏഴു വര്‍ഷത്തെ തടവിനു ശിക്ഷിച്ചു കൊണ്ട് അഴിമതി നിരോധന കോടതി തിങ്കളാഴ്ച ഉത്തരവിട്ടു. 36 മില്യണ്‍ ഡോളര്‍ പിഴ അടയ്ക്കണമെന്നും, 10 വര്‍ഷത്തേക്ക് പൊതുവദവികളൊന്നും വഹിക്കാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു. ഷേരീഫിനെതിരേയുള്ള മൂന്നു കേസുകളില്‍ രണ്ടാമത്തെ കേസിലാണ് കോടതി ഈ വിധി പ്രസ്താവിച്ചത്. മൂന്നാമത്തെ കേസില്‍ അദ്ദഹത്തെ വെറുതെ വിട്ടു. ശിക്ഷ വിച്ചു കൊണ്ടുള്ള കോടതി വിധി പുറത്തു വന്നതോടെ ഷെരീഫിന്റെ അനുയായികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധവുമായി രംഗത്തു വന്നു.
ആദ്യ കേസില്‍ ഷേരീഫിനെയും, മകളെയും, മരുമകനെയും കോടതി കുറ്റക്കാരാണെന്ന് ജൂലൈയില്‍ കോടതി വിധിച്ചിരുന്നു. മൂവരും ജയില്‍ ശിക്ഷ അനുഭവിച്ചു വരുന്നതിനിടെ അപ്പീല്‍ നല്കുന്നതിനു വേണ്ടി സെപ്റ്റംബറില്‍ ഇവരെ മോചിപ്പിച്ചിരുന്നു. രാജ്യത്തെ പരമോന്നത കോടതി അയോഗ്യത കല്പിച്ചതിനെ തുടര്‍ന്ന് 2017 ലാണ് ഷെരീഫ് പ്രധാനമന്ത്രി പദം വിട്ടത്. തുടര്‍ന്ന് കോടതി രൂപീകരിച്ച പ്രത്യേക അഴിമതി നിരോധന അന്വേഷണ സംഘമാണ് ഷെരീഫിനെചിരേ മൂന്നു കേസുകള്‍ ചാര്‍ജ് ചെയ്തത്.
കോടതി വിധിക്കെതിരേ അപ്പീല്‍ പോകുമെന്ന് ഷെരീഫിന്റെ അഭിഭാഷകന് അറിയിച്ചപ്പോള്‍, ഷെരീഫിനെ വെറുതെ വിട്ട കേസിനെതിരേ അപ്പീല്‍ പോകുമെന്ന് നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയുടെ വക്താവ് അറിയിച്ചു. രാഷ്ട്രീയപ്രേരിതമായ ശിക്ഷാ പ്രഖ്യാപനമാണ് നടന്നിരിക്കുന്നതെന്ന് ഷെരീഫിന്രെ മകളും, അദ്ദേഹത്തിന്റെ പിന്‍ഗാമിയാകുമെന്ന് കരുതപ്പെടുകയും ചെയ്യുന്ന മറിയം ഷെരീഫ് പറഞ്ഞു.
WORLD NEWS
അഴിമതിക്കേസില്‍ പാക്കിസ്ഥാന് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് ഏഴു വര്‍ഷം തടവ്, 36 മില്യണ്‍ ഡോളര്‍ പിഴ

